സേവാകേന്ദ്രം: പ്രവർത്തന രീതികൾ

  1. പ്രശ്ന പരിഹാരത്തിനായി കേന്ദ്രത്തിൽ ഒരു വിദഗ്ധ പാനൽ രൂപീകരിക്കുന്നതാണ്. അധ്യാപകർ, അഭിഭാഷകർ, സാമ്പത്തിക വിദഗ്ധർ, പോലീസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, പ്രൊഫഷണലുകൾ തുടങ്ങിയ സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിൽ നിന്നുമുള്ള വിദ്യാസമ്പന്നരായ റിട്ടയേർഡ് കമ്മ്യൂണിറ്റി അംഗങ്ങൾ പാനലിൽ ഉണ്ടായിരിക്കും. 
  2. യൂണിറ്റിന്റെ രക്ഷാധികാരി സ്വാമിജിയായിരിക്കും. 
  3.  24-മണിക്കൂർ-സഹായത്തിനായി വാഹനത്തോടുകൂടി ഒരു വൊളന്റിയർ കേന്ദ്രത്തിൽ ഉണ്ടായിരിക്കും. ഇന്റർനെറ്റും മൊബൈൽ ഫോണുകളും ഹെൽപ്പ് റൂമും സ്റ്റോർ റൂമുമുള്ള ഒരു സമ്പൂർണ ആശയവിനിമയ സൗകര്യം ഈ കേന്ദ്രത്തിലുണ്ടാകും.
  4. നൽകുന്ന സഹായം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതുമാവാം:

 

    • ഭക്ഷണ വിതരണം
    • അടിയന്തര രക്ഷാപ്രവർത്തനം
    • ചികിത്സാസഹായം
    • വിവാഹം
    • പഠനം
    • ബിസിനസ് സഹായം
    • ജോലി-സംബന്ധം
    • കൗൺസിലിംഗ്
    • കൃഷി
    • തർക്കങ്ങൾ
    • കുടുംബ പ്രശ്നങ്ങൾ
    • ആദ്ധ്യാത്മിക പരിശീലനം
    • ഗോത്ര അഭിവൃദ്ധി
    • സ്ത്രീ സുരക്ഷ

സേവാകേന്ദ്രം: പ്രവർത്തന പദ്ധതി

  • അപേക്ഷകളും പരാതികളും കോൾ രജിസ്റ്ററിൽ രജിസ്റ്റർ ചെയ്യുന്നതാണ്. 
  • ഒരു മണിക്കൂറിനുള്ളിൽ, പാനലിനെ പ്രശ്നത്തെക്കുറിച്ച് അറിയിക്കും. 
  • 24 മണിക്കൂറിനുള്ളിൽ പ്രവർത്തനം ആരംഭിക്കും.
  • ഒരാഴ്ചക്കുള്ളിൽ പരിഹാരം തേടും.