സഹായ കേന്ദ്രം
– അടിയന്തിര സഹായം 24*7
– ആരോഗ്യ-ചികിത്സ സഹായം
– വിദഗ്ധോപദേശം
സാമ്പത്തിക പുരോഗതി
– ദാരിദ്ര്യ നിർമാർജനം
– വ്യക്തിഗത-കുടുംബ അഭിവൃദ്ധി
– സ്വയംപര്യാപ്ത സമൂഹം
ആദ്ധ്യാത്മിക ഉയർച്ച
– മാർഗോപദേശം & പ്രചോദനം
– സനാതന ധർമ ബോധം
ധർമസേവാകേന്ദ്രം
झानैश्वर्य बलयुक्त कुटुम्बम्
स्वाभिमान समृद्व सुरक्षित समाजम्
ജ്ഞാനൈശ്വര്യ ബലയുക്ത കുടുംബം
സ്വാഭിമാന സമൃദ്ധ സുരക്ഷിത സമാജം
ലക്ഷ്യം
കേരളത്തിലെ മലമ്പ്രദേശമായ വയനാട്ടിൽ വിശിഷ്യാ മീനങ്ങാടിയിൽ താമസിക്കുന്ന ധാർമിക സമൂഹത്തിന് സഹായകേന്ദ്രമാകുന്ന ഒരു സാമൂഹിക യൂണിറ്റ് സൃഷ്ടിക്കുക എന്നതാണ് ധർമസേവാകേന്ദ്രത്തിന്റെ മുഖ്യ ലക്ഷ്യം. 24 മണിക്കൂർ സേവന സൗകര്യം ഈ യൂണിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ, ഏതു സാഹചര്യത്തിലും ഏതു സേവനവും ഏതു സമയത്തും ലഭ്യമാവുന്നതാണ്.
ആധുനിക ലോകത്ത്, വയനാട് പോലുള്ള ഒരു പിന്നോക്ക ജില്ലയിൽ നിന്നുമുള്ള ധാർമിക സമൂഹത്തിന് അവരുടെ ആശയങ്ങളോ കഴിവുകളോ വളർത്തുവാനും പ്രകടിപ്പിക്കാനുമുള്ള ഒരു പിന്തുണ ലഭിക്കുന്നില്ല. മാത്രമല്ല, ജീവിതക്ലേശങ്ങൾ നേരിടേണ്ടി വരുമ്പോൾ അവരിൽ ഭൂരിഭാഗം ആളുകളും അവരുടെ അടുത്ത സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ആശ്രയിക്കുന്നു. ഇത് മൂലം, ഒരുപാട് യുവാക്കൾ മറ്റ് സംഘടിത പദ്ധതികളിലോ സ്ഥാപനങ്ങളിലോ അഭയം തേടുകയോ അല്ലെങ്കിൽ, മദ്യത്തിലോ ആത്മഹത്യയിലോ ആശ്വാസം കണ്ടെത്തുകയോ ചെയ്യുന്നു. വിശ്വാസികളുടെ സാമൂഹികവും പാരമ്പര്യവുമായ നിഷ്ഠകൾ നിലനിർത്തിക്കൊണ്ട്, സൂര്യനു കീഴിലുള്ള എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യാനും അനുഗുണമായ പരിഹാരങ്ങൾ കണ്ടെത്താനും കഴിയുന്ന ഒരു കേന്ദ്രമുണ്ടാക്കുക എന്നതാണ് ഇവിടെ ലക്ഷ്യം വയ്ക്കുന്നത്.
